Read Time:31 Second
ചെന്നൈ : ചെഞ്ചേരിപുതൂരിൽ പണംവെച്ച് ചീട്ടുകളിച്ച 22 പേരെ അറസ്റ്റ് ചെയ്തു.
രഹസ്യവിവരം ലഭിച്ചതനുസരിച്ച് സുൽത്താൻപേട്ട സബ് ഇൻസ്പെക്ടർ മുത്തുകൃഷ്ണനും സംഘവും രാത്രി പരിശോധന നടത്തുമ്പോൾ പിടിയിലാവുകയായിരുന്നു.
പ്രതികളിൽനിന്ന് ചീട്ടുകെട്ടുകളും 3,23,000 രൂപയും പിടിച്ചെടുത്തു.