Read Time:1 Minute, 23 Second
ചെന്നൈ : നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം തമിഴ്നാട്ടിൽ 100 ജില്ലാ കമ്മിറ്റികൾ രൂപവത്കരിക്കാൻ തീരുമാനിച്ചു.
സംസ്ഥാനത്ത് 38 ജില്ലകളാണുള്ളതെങ്കിലും പ്രധാനപാർട്ടികൾക്ക് ഇതിന്റെ ഇരട്ടിയിലേറെ ജില്ലാ കമ്മിറ്റികളുണ്ട്.
ചെന്നൈയിൽ മാത്രം ആറ് ജില്ലാ കമ്മിറ്റികളാണുള്ളത്. എങ്കിലും നിലവിൽ തമിഴ്നാട്ടിലെ ഒരുപാർട്ടിക്കും 100 ജില്ലാ കമ്മിറ്റികളില്ല.
ഈ സ്ഥാനത്താണ് കൂടുതൽ ജില്ലാ കമ്മിറ്റികളുമായി പ്രവർത്തനം ആരംഭിക്കാൻ വിജയ് തീരുമാനിച്ചിരിക്കുന്നത്.
234 മണ്ഡലങ്ങളിലും പുതിയ കമ്മിറ്റി രൂപവത്കരിക്കാൻ ചുമതലക്കാരെ നിയമിക്കാനും തീരുമാനിച്ചു.
ഈ കമ്മിറ്റികളുടെ രൂപവത്കരണത്തിനുശേഷം അംഗത്വ പ്രചാരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്.
അംഗത്വത്തിനായി പ്രത്യേക ഫോം തയ്യാറാക്കുന്നുണ്ട്. രണ്ട് കോടി പേരെ പാർട്ടിയിൽ ചേർക്കുകയാണ് ലക്ഷ്യം.