Read Time:54 Second
ചെന്നൈ: പരന്തൂരിൽ പുതുതായി നിർമിക്കുന്ന വിമാനത്താവളത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി.
എതിർപ്പുള്ളവർ 30 ദിവസത്തിനകം സ്പെഷൽ ജില്ലാ റവന്യു ഓഫിസറെ അറിയിക്കണം.
അതിനു ശേഷമുള്ള എതിർപ്പുകൾ പരിഗണിക്കില്ല. കാഞ്ചീപുരം ജില്ലയിലെ പരന്തൂർ, ഏകനാപുരം ഗ്രാമങ്ങളിൽ വിമാനത്താവളം നിർമിക്കാൻ 2022ലാണു തീരുമാനിച്ചത്.
ഇതോടെ എതിർപ്പുമായി രംഗത്തെത്തിയ നാട്ടുകാർ 575 ദിവസമായി പ്രതിഷേധമറിയിച്ചു സമരത്തിലാണ്.
പുതിയ വിജ്ഞാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നു സമരക്കാർ യോഗം ചേരും.