Read Time:1 Minute, 23 Second
ചെന്നൈ: ചെക്ക് ബൗൺസ് കേസിൽ സിനിമാ നിർമാതാവ് ശിവശക്തിപാണ്ഡ്യനെ നുങ്കമ്പാക്കം പൊലീസ് അറസ്റ്റ് ചെയ്തു.
അജിത്ത് നായകനായ കാതൽ കോട്ടൈ എന്നുള്ള ചിത്രങ്ങൾ ശിവശക്തിപാണ്ഡ്യൻ നിർമ്മിച്ചട്ടുണ്ട്.
2010-ൽ അദ്ദേഹം ഒരു സിനിമ നിർമ്മിക്കുകയും ചിത്രത്തിൻ്റെ ടെലിവിഷൻ അവകാശത്തിനായി രാജ് ടെലിവിഷനുമായി കരാറിൽ ഏർപ്പെടുകയും അഡ്വാൻസായി ₹50 ലക്ഷം കൈപ്പറ്റുകയും ചെയ്തു.
എന്നാൽ ശിവശക്തിപാണ്ഡ്യ ഒരിക്കലും അവർക്ക് അവകാശങ്ങൾ നൽകിയില്ല, അദ്ദേഹം അവർക്ക് നൽകിയ ചെക്കും ചെക്ക് ബൗൺസ് ആയി .
ഇതോടെ സൈദാപേട്ട കോടതിയിൽ കേസ് നടന്നു. ഈ തുക പലിശ സഹിതം നൽകണമെന്ന് കഴിഞ്ഞ വർഷം കോടതി ഉത്തരവിട്ടു. എന്നാൽ, ശിവശക്തിപാണ്ഡ്യൻ പണം നൽകാത്തതിനെ തുടർന്ന് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിക്കുകയായിരുന്നു.
ഇതിന്റെ ബാക്കിയായാണ് ശിവശക്തിപാണ്ഡ്യനെ നുങ്കമ്പാക്കം പൊലീസ് അറസ്റ്റ് ചെയ്തത്.