Read Time:1 Minute, 21 Second
ചെന്നൈ : പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിന്ന് (ഐ.സി.എഫ്) എട്ട് കോച്ചുവീതമുള്ള ആറ് വന്ദേഭാരത് തീവണ്ടികൾകൂടി പുറത്തിറക്കുന്നു.
ഒന്ന് ദക്ഷിണ റെയിൽവേയിലേക്കും മറ്റൊന്ന് സൗത്ത് സെൻട്രൽ റെയിൽവേക്കും അയച്ചു.
മറ്റ് നാലുസോണുകളായ വെസ്റ്റേൺ റെയിൽവേ, നോർത്ത് ഈസ്റ്റ് ഫ്രണ്ടിയർ റെയിൽവേ, ഈസ്റ്റ് സെൻട്രൽ റെയിൽവേ, ഈസ്റ്റ് കോസ്റ്റ് റെയിൽവേ എന്നിവിടങ്ങളിലേക്കുള്ള വന്ദേഭാരത് റേക്കുകൾ അടുത്ത ദിവസങ്ങളിൽ ഐ.സി.എഫിൽനിന്ന് അയക്കും.
2019 മുതൽ ഈ വർഷം ജനുവരി വരെയുള്ള കാലയളവിൽ 41 വന്ദേഭാരത് വണ്ടികളാണ് ഇറക്കിയത്.
ആറെണ്ണം കൂടി സർവീസ് ആരംഭിക്കുന്നതോടെ രാജ്യത്ത് സർവീസ് നടത്തുന്ന വന്ദേഭാരത് വണ്ടികൾ 47 ആകും.
പുതിയ വന്ദേഭാരത് വണ്ടികളുടെ ഉദ്ഘാടനം അടുത്തയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസ്വഴി നിർവഹിക്കുമെന്ന് റെയിൽവേ വൃത്തങ്ങൾ അറിയിച്ചു.