Read Time:53 Second
ചെന്നൈ : റെയിൽവേ സ്റ്റേഷനും തീവണ്ടിയും വൃത്തികേടാക്കുന്നവർക്ക് പിഴ ചുമത്താൻ ടിക്കറ്റ് പരിശോധകർക്ക് റെയിൽവേയുടെ നിർദേശം.
ശുചിത്വമുറപ്പാക്കാനാണ് ഇതെന്ന് ദക്ഷിണ റെയിൽവേ ആസ്ഥാനത്തുനിന്ന് ഡിവിഷനുകളിലേക്ക് അയച്ച ഉത്തരവിൽ പറയുന്നു.
തീവണ്ടികളിലും സ്റ്റേഷനുകളിലും പുകവലിക്കുകയോ മുറുക്കിത്തുപ്പുകയോ ചവറു വലിച്ചെറിയുകയോ ചെയ്യുന്നവരിൽനിന്ന് പിഴയീടാക്കാനാണ് നിർദേശം.
പരിശോധന നടത്തുന്നുണ്ടെന്ന് ഉറപ്പാക്കാൻ ഡിവിഷണൽ കൊമേഴ്സ്യൽ മാനേജർമാർ ശ്രദ്ധിക്കണമെന്ന് ഉത്തരവിലുണ്ട്.