Read Time:1 Minute, 10 Second
കാസർകോട്: മോഡലും അഭിനേതാവുമായ ഷിയാസ് കരീമിനെതിരെ പീഡന പരാതിയിൽ പോലീസ് കേസ്.
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയിൽ കാസർഗോഡ് ചന്തേര പോലീസ് കേസെടുത്തു.
പോലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. വർഷങ്ങളായി എറണാകുളത്ത് ജിമ്മിൽ ട്രെയിറായ യുവതി നടനുമായി പരിചയപെടുകയും പിന്നീട് വിവാഹ വാഗ്ദാനം നൽകി ഹോട്ടലിൽ വെച്ച് പീഡിപ്പിക്കുകയും ആയിരുന്നെന്ന് യുവതിയുടെ പരാതിയിൽ പറയുന്നു.11 ലക്ഷത്തോളം രൂപ ഇയാൾ യുവതിയിൽ നിന്ന് തട്ടിയെടുത്തതായും പരാതിയുണ്ട്.കേസിന്റെ മറ്റ് വിശദാംശങ്ങൾ പുറത്ത് വന്നിട്ടില്ല.
റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധേയനായ ഷിയാസ് മിനിസ്ക്രീനിലു സജീവമാണ്.