Read Time:1 Minute, 21 Second
ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിക്കുന്നതെന്ന വിമര്‍ശനം ഉയര്‍ന്ന സോഷ്യല്‍ മീഡിയ പോസ്റ്റിന് വിശദീകരണവുമായി നടന് പ്രകാശ് രാജ്.
ചന്ദ്രനിലും മലയാളി ചായയടിക്കുന്നുണ്ടാകും എന്ന തമാശയാണ് താന്‍ ഉദ്ദേശിച്ചതെന്നും പ്രകാശ് രാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
വിദ്വേഷം വെറുപ്പിനെ മാത്രമേ കാണുകയുള്ളു. പോസ്റ്റിനെ വിമര്‍ശിച്ചവര്‍ ഏത് ചായ് വാലയെയാണ് കണ്ടതെന്ന് എനിക്കറിയില്ല. തമാശ പറയുന്നത് മനസ്സിലാവുന്നില്ല എങ്കില്‍ നിങ്ങള്‍ തന്നെ ഒരു തമാശയാണ്. പ്രകാശ് രാജ് കുറിച്ചു.
ചന്ദ്രയാനില്‍ നിന്നുള്ള ആദ്യ ചിത്രം പുറത്ത് എന്ന കുറിപ്പോടെ ഒരാള്‍ ചായ അടിക്കുന്ന ചിത്രം പ്രകാശ് രാജ് എക്സില്‍ പങ്കുവച്ചിരുന്നു.
ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തെ പരിഹസിക്കുന്നതാണ് പോസ്റ്റ് എന്ന വിമര്‍ശനം ഉയര്‍ന്നു. പിന്നാലെയാണ് വിശദീകരണവുമായി നടന് എത്തിയത്.