സെന്തിൽ ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി; നീട്ടിയത് 24-ാം തവണ

0 0
Read Time:1 Minute, 35 Second

ചെന്നൈ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മുൻ മന്ത്രി വി. സെന്തിൽ ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി കോടതി 24-ാം തവണയും നീട്ടി.

ഇ.ഡി. കേസിൽനിന്ന് തന്നെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുളള സെന്തിൽ ബാലാജിയുടെ ഹർജിയിൽ തുടർവാദം ചെന്നൈ സെഷൽസ് കോടതി 11 ലേക്ക് മാറ്റി.

ഒമ്പതുമാസമായി സെന്തിൽ ബാലാജി ചെന്നൈ പുഴൽ ജയിലിലാണ്.

ഡി.എം.കെ. നേതാവ് കൂടിയായ അദ്ദേഹത്തെ 2023 ജൂൺ 14 നാണ് ഇ.ഡി. അറസ്റ്റ് ചെയ്തത്.

കേസുമായി ബന്ധപ്പെട്ട് ഇ.ഡി. 3,000 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു.

2011 മുതൽ 2015 വരെ ജയലളിത സർക്കാരിൽ ഗതാഗത മന്ത്രിയായിരിക്കെ നിയമനങ്ങൾക്കായി കോഴ വാങ്ങിയെന്നാണ് സെന്തിൽ ബാലാജിക്ക് എതിരെയുള്ള ആരോപണം.

ഉദ്യോഗസ്ഥരുമായി ചേർന്ന് സെന്തിൽ ബാലാജി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്ന് റിമാൻഡ് റിപ്പോർട്ടിലും പറയുന്നു.

ജോലിക്ക് അപേക്ഷിച്ച ഉദ്യോഗാർഥികളുടെ മാർക്കിൽ കൃത്രിമം നടത്തിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇ.ഡി.യുടെ റിപ്പോർട്ടിലുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts