Read Time:50 Second
ബെംഗളൂരു: നന്ദികൂര്‍-മൂഡരങ്ങാടി ജങ്ഷനില്‍ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.
യൂട്യൂബ് ബ്ലോഗറും കാര്‍ക്കള അജേക്കര്‍ സ്വദേശിയുമായ അശ്വിത് ഷെട്ടി അജേക്കര്‍ (34) ആണ് കൊല്ലപ്പെട്ടത്.
മംഗളൂരുവിലേക്ക് വരുകയായിരുന്ന അശ്വിത് സഞ്ചരിച്ച ബൈക്കില്‍ കാര്‍ക്കളയിലേക്കു പോവുകയായിരുന്ന ബസ് ഇടിക്കുകയായിരുന്നു.
സാരമായി പരിക്കേറ്റ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പടുബിദ്രി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.