Read Time:48 Second
ചെന്നൈ : വേനലവധിക്കാലത്ത് വിനോദസഞ്ചാരികൾക്കായി മേട്ടുപ്പാളയം-ഊട്ടി-കൂനൂർ റൂട്ടിൽ പ്രത്യേക തീവണ്ടികൾ ഓടിക്കുമെന്ന് ദക്ഷിണ റെയിൽവേ സേലം ഡിവിഷൻ അറിയിച്ചു.
ഈമാസം 29 മുതൽ ജൂലായ് ഒന്നുവരെ വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് വണ്ടികൾ സർവീസ് നടത്തുക.
വേനലവധിക്കാലത്ത് ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഊട്ടിയിലെത്താറുള്ളത്.
പ്രകൃതിദൃശ്യങ്ങൾ ആസ്വദിച്ച് 206 പാലങ്ങളിലൂടെയും 16 തുരങ്കങ്ങളിലൂടെയും ഊട്ടിയിലേക്കുള്ള യാത്രചെയ്യാം.