Read Time:55 Second
ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെ.യുമായി സഖ്യമുണ്ടാക്കാൻ ഒരുങ്ങി നടൻ മൻസൂർ അലിഖാൻ.
ഡമോക്രാറ്റിക് ടൈഗേഴ്സ് ഓഫ് ഇന്ത്യ എന്ന തന്റെപാർട്ടിക്ക് ഒരു സീറ്റ് നൽകണമെന്നാണ് മൻസൂർ അലിഖാന്റെ ആവശ്യം.
നേരത്തെ ഒരുസീറ്റിൽ തനിച്ച് മത്സരിക്കുമെന്ന് അറിയിച്ച ഖാൻ ഇപ്പോൾ അണ്ണാ ഡി.എം.കെയുമായി ചർച്ച തുടങ്ങുകയായിരുന്നു.
കെ.പി. മുനുസാമിയുടെ നേതൃത്വത്തിലുള്ള അണ്ണാ ഡി.എം.കെ. തിരഞ്ഞെടുപ്പ് സമിതിയുമായി ചർച്ച നടത്തി. സീറ്റ് പങ്കിടൽ സംബന്ധിച്ച് അന്തിമതീരുമാനം പ്രഖ്യാപിച്ചിട്ടില്ല.