Read Time:1 Minute, 20 Second
ചെന്നൈ : തമിഴ്നാട് സർക്കാർ വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപവീതം നൽകുന്നതിനെ ഭിക്ഷ എന്നു വിശേഷിപ്പിച്ച നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബുവിനെതിരേ പ്രതിഷേധം.
ഡി.എം.കെ. അടക്കം ഭരണപക്ഷ പാർട്ടികളാണ് പ്രതിഷേധിക്കുന്നത്. നടിയായ അംബികയും ഖുശ്ബുവിന്റെ പരാമർശത്തിൽ എതിർപ്പറിയിച്ചു.
പാർട്ടി ഏതായാലും ജനങ്ങൾക്ക് ആരെങ്കിലും സഹായം ചെയ്യുമ്പോൾ അതിനെ ഭിക്ഷ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് എക്സിലൂടെ പ്രതികരിച്ച അംബിക വ്യക്തമാക്കി.
പ്രകീർത്തിക്കാൻ സാധിച്ചില്ലെങ്കിൽ മിണ്ടാതിരിക്കരുതോയെന്നും അംബിക ചോദിച്ചു.
ഈ പരാമർശത്തിന്റെപേരിൽ ചെന്നൈയിലെ ഡി.എം.കെ. വനിതാ പ്രവർത്തകർ ഖുശ്ബുവിനെതിരേ പോലീസിൽ പരാതിനൽകിയിട്ടുണ്ട്.
വനിതാ അവകാശധനം എന്ന പേരിലാണ് സർക്കാർ മാസംതോറും നിർധനരായ വീട്ടമ്മമാർക്ക് 1000 രൂപവീതം നൽകുന്നത്.