ചെന്നൈ: അഞ്ചാം ക്ലാസുകാരനെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊണ്ട് പത്രണ്ടാം ക്ലാസുകാരൻ.
തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലാണ് സംഭവം.
ജില്ലയിൽ നിന്ന് അഞ്ചാം ക്ലാസിൽ പഠിക്കുന്ന കുട്ടിയെ ബുധനാഴ്ച ഉച്ചയോടെയാണ് കാണാതായത്.
മകൻ്റെ തിരോധാനത്തിൽ ആശങ്കാകുലരായ മാതാപിതാക്കൾ ഗ്രാമവാസികളുടെ സഹായത്തോടെ അന്വേഷിക്കാൻ തുടങ്ങി.
പരിസരങ്ങളിൽ അന്വേഷിച്ചിട്ട് വിവരം ഒന്നും ലഭിക്കാതായതോടെ രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി.
കുട്ടി ഒരു 17 വയസ്സുകാരനോടൊപ്പം പോയതാണെന്നും പോലീസിനോട് പറഞ്ഞു.
പ്രദേശത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളിലും ഇത് വ്യക്തമാണ്. പിന്നാലെ നടത്തിയ അന്വേഷണത്തിൽ 17 കാരൻ പോലീസ് പിടിയിലായി.
മാമ്പഴം നൽകാമെന്ന് വാഗ്ദാനം നൽകിയാണ് പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോയതെന്ന് ഇരയുടെ അമ്മാവൻ പറഞ്ഞു, പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ഞാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു.
പ്രതിയായ കുട്ടിയും കഞ്ചാവിൻ്റെ സ്വാധീനത്തിലായിരുന്നുവെന്ന് പറയപ്പെടുന്നു, തമിഴ്നാട് സർക്കാർ കർശന നടപടിയെടുക്കണം എന്നും കുട്ടിയുടെ അമ്മാവൻ പറഞ്ഞു
ചോദ്യം ചെയ്യലിൽ കുട്ടിയെ കിണറ്റിലേക്ക് തള്ളിയതായി ഇയാൾ പറഞ്ഞു. ഫയർ ആൻഡ് റെസ്ക്യൂ ടീം സ്ഥലത്തെത്തി രാത്രി മുഴുവൻ തിരച്ചിൽ നടത്തിയ ശേഷമാണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്.
തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ലൈംഗികമായി പീഡിപ്പിച്ച വിവരം മറ്റുള്ളവരോട് പറയുമെന്ന് ഭയന്നാണ് കുട്ടിയെ കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയതെന്നും പ്രതി കുറ്റസമ്മതം നടത്തിയിരുന്നു.