Read Time:58 Second
ബംഗളൂരു: മംഗളൂരുവിലേക്ക് വന്ന യുവാവിനെ കാണാതായതായി പരാതി.
മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
മധൂർ ചെന്നക്കോട്ടെ കൃഷ്ണയുടെ മകൻ അനിൽ കുമാറിനെ (36) കാണാനില്ലെന്നാണ് പരാതി.
സഹോദരൻ നൽകിയ പരാതിയിൽ വിദ്യാനഗർ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കഴിഞ്ഞ മാസം 28ന് ബേക്കറി ജോലിക്കായി മംഗളൂരുവിലേക്ക് പോയതായിരുന്നു പരാതിയിൽ പറയുന്നത്.
31ന് രാത്രി ഫോണിൽ വീട്ടുകാരുമായി സംസാരിച്ചിരുന്നു. പിന്നീട് ഫോൺ സ്വിച് ഓഫായി.
ബന്ധുക്കൾ മംഗളൂരുവിലെത്തി വ്യാപക അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.