Read Time:1 Minute, 27 Second
മുംബൈ: അമ്മയ്ക്കു അപരിചിതനുമായി ബന്ധമുണ്ടെന്ന സംശയത്തിൽ അമ്മയെ വെട്ടിക്കൊന്ന് പതിനേഴുകാരൻ.
മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലെ പരോൾ പ്രദേശത്തെ വസായ് ടൗൺഷിപ്പിലാണ് ക്രൂരമായ സംഭവം.
സൊനാലി ഗോർഗ (35) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ മകൻ ഒളിവിലാണ്.
സൊനാലി ഫോണിൽനിന്ന് അപരിചിതനായ ഒരാൾക്ക് മെസേജ് അയച്ചത് മകന് ഇഷ്ടമായിരുന്നില്ല.
ഇതേച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാകാറുണ്ടെന്നു പോലീസ് പറഞ്ഞു.
ഞായറാഴ്ച അത്താഴം കഴിക്കുന്നതിനിടെ അമ്മയുടെ ഫോണിൽ മെസേജ് അയച്ചത് കണ്ടതോടെ മകൻ അസ്വസ്ഥനായി.
രോഷാകുലനായ മകൻ അമ്മയെ കോടാലിയെടുത്ത് തുരുതുരെ വെട്ടുകയായിരുന്നു.
സംഭവസമയത്തു വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ സൊനാലിയെ പിന്നീട് ഭിവണ്ടിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു.