ചെന്നൈ: നഗരത്തെ നടുക്കി റിയൽ എസ്റ്റേറ്റ് ഏജന്റായ യുവാവിൻ്റെ കൊലപാതകം. ഹോട്ടലിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് അവിനാഷ് ബാലു (34) എന്ന യുവാവ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച രാത്രിയോടെയാണ് സംഭവം. ഹോട്ടലിലേക്ക് ഇരച്ച് കയറിയ ഒരു സംഘം അവിനാഷിൻ്റെ തലയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
ഇതിന് പിന്നാലെ മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടി നുറുക്കുകയും ചെയ്തു. പൂനെയിലെ ജഗദാംബ ഹോട്ടലിലാണ് ക്രൂര കൊലപാതകം നടന്നത്.
മൂന്ന് സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കുകയായിരുന്നു അവിനാഷ്.
ഇതിനിടെ ഒരു ഫോൺ വന്നു. അതിൽ സംസാരിക്കുന്നതിനിടെ ഹോട്ടലിലേക്ക് രണ്ട് പേർ എത്തുകയും കയ്യിൽ കരുതിയിരുന്ന പ്ലാസ്റ്റിക് ബാഗിൽ നിന്ന് തോക്ക് പുറത്തെടുത്ത് വെടിവയ്ക്കുകയുമായിരുന്നു.
അവിനാഷ് വെടിയേറ്റ് വീണതും ആറംഗ സംഗം മാരകായുധങ്ങളുമായി ഹോട്ടലിന് ഉള്ളിലേക്ക് ഓടിക്കയറിയാണ് വെട്ടി നുറുക്കിയത്.
എന്നാൽ അവിനാഷിന് ഒപ്പമുണ്ടായിരുന്ന ആരെയും അക്രമികൾ ഉപദ്രവിച്ചില്ല. ഇതോടെ അവിനാഷിനെ മാത്രം ലക്ഷ്യം വച്ചാണ് സംഘം എത്തിയതെന്ന് തെളിയുകയും ചെയ്തു.
https://x.com/mshahi0024/status/1769359054374412374?s=20
വെടിയൊച്ച കേട്ടതും അവിടെയുള്ളവരെല്ലാം എഴുന്നേറ്റ് ഓടി. വീണ്ടും ആവർത്തിച്ച് വെട്ടി അവിനാഷിൻ്റെ മരണം ഉറപ്പാക്കിയ ശേഷമാണ് സംഘം ഹോട്ടലിൽ നിന്ന് ദൃക്സാക്ഷികൾ പറയുന്നു.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.
രണ്ടു സംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരമെന്ന് പൊലീസ് അറിയിച്ചു.