Read Time:1 Minute, 18 Second
ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പിൽ തമിഴ്നാട്ടിലെ കർഷക സംഘടനകൾ ഇന്ത്യ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചു.
കാവേരി നദീതട മേഖലയിലെ 16 കർഷകസംഘടനകളാണ് പിന്തുണ അറിയിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തഞ്ചാവൂരിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദർശിച്ച ഫെഡറേഷൻ ഓഫ് കാവേരി ഡെൽറ്റ ഫാർമേഴ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.വി. ഇളങ്കീരന്റെ നേതൃത്വത്തിലുള്ള സംഘം പിന്തുണ അറിയിക്കുകയായിരുന്നു.
ബി.ജെ.പി. സർക്കാർ കർഷകവിരുദ്ധ നയമാണ് പിന്തുടരുന്നതെന്ന് ഇവർ ആരോപിച്ചു. തഞ്ചാവൂർ, തിരുവാരൂർ, തിരുച്ചിറപ്പള്ളി, പുതുക്കോട്ട തുടങ്ങി ഏഴ് ജില്ലകളാണ് കാവേരി നദീതടത്തിൽ ഉൾപ്പെടുന്നത്.
കർഷക സംഘടനകൾക്ക് ഒപ്പം തഞ്ചാവൂരിലെ വ്യാപാരി, സാമൂഹിക സംഘടനകളും ഇന്ത്യ സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.