Read Time:1 Minute, 23 Second
ചെന്നൈ : അമ്മയുടെ ജന്മദിനാഘോഷ പരിപാടിക്കിടെ യുവതി റിസോർട്ടിലെ നീന്തൽക്കുളത്തിൽ മുങ്ങി മരിച്ചു.
ചെന്നൈ അണ്ണാനഗർ സ്വദേശി അനു സത്യയാണ് (31) മരിച്ചത്. അനുവിന്റെ സുഹൃത്ത് ശൈലജ (29) ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
വെള്ളിയാഴ്ച രാത്രി അനു സത്യയുടെ അമ്മ പ്രേമയുടെ ജന്മദിനമായിരുന്നു.
ഇ.സി.ആറിൽ മുത്തുകാടുള്ള സീ ബ്രീസ് വില്ല റിസോർട്ടിലായിരുന്നു ആഘോഷം ഒരുക്കിയത്.
കേക്ക് മുറിക്കലിനുശേഷം അനുസത്യ ഉൾപ്പെടെ ഏതാനും സ്ത്രീകൾ നീന്തൽക്കുളത്തിൽ ഇറങ്ങുകയായിരുന്നു.
ഇതിനിടയിൽ അനു സത്യയും ശൈലജയും മുങ്ങാൻ തുടങ്ങി.
ഇവരുടെ കരച്ചിൽ കേട്ട് നീന്തൽക്കുളത്തിന്റെ ചുമതലയുള്ളവർ എത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അനുസത്യ സംഭവ സ്ഥലത്തു തന്നെ മരിച്ചു.
ശൈലജയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കേസെടുത്ത് അന്വേഷിക്കുന്നുവെന്ന് പോലീസ് പറഞ്ഞു.