Read Time:51 Second
ചെന്നൈ: തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു. 48 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ ദിവസം ചെന്നൈയിലെ കൊട്ടിവാകാത്തെ ആശൂപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
സംസ്കാര ചടങ്ങുകൾ ശനിയാഴ്ച അദ്ദേഹത്തിന്റെ വസതിയിൽ നടക്കും.
നിരവധി ചിത്രങ്ങളിൽ ശ്രദ്ധേയനായ ടി.സി ബാലാജി എന്ന ഡാനിയൽ ബാലാജിയുടെ ജനനം 1975-ലാണ്.
മലയാളം, തെലുങ്ക്, കന്നട ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്