Read Time:55 Second
ചെന്നൈ : തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ അടക്കം 700 ആളുകളുടെപേരിൽ പോലീസ് കേസെടുത്തു.
തിരുച്ചിറപ്പള്ളിയിൽ കഴിഞ്ഞ ദിവസം രാത്രി 10-ന് ശേഷം പ്രചാരണം നടത്തിയതിനാണ് കേസ്. സഖ്യകക്ഷിയായ അമ്മ മക്കൾ മുന്നേറ്റ കഴകം(എ.എം.എം.കെ.) സ്ഥാനാർഥി പി.സെന്തിൽനാഥന് വേണ്ടിയായിരുന്നു പ്രചാരണം.
സെന്തിൽനാഥൻ, ചാരുബാല തൊണ്ടൈമാൻ തുടങ്ങിയ എ.എം.എം.കെ. നേതാക്കൾക്കും എതിരേയും കേസെടുത്തിട്ടുണ്ട്. ബി.ജെ.പി., എ.എം.എം.കെ. പ്രവർത്തകരാണ് കേസ് നേരിടുന്ന മറ്റുള്ളവർ.