Read Time:1 Minute, 1 Second
ചെന്നൈ : കോൺഗ്രസ് നേതാക്കളായ രാഹുൽഗാന്ധി, പ്രിയങ്കാഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവർ തമിഴ്നാട്ടിൽ ഇന്ത്യ സഖ്യത്തിനുവേണ്ടി പ്രചാരണത്തിനെത്തുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ സെൽവപെരുന്തഗൈ അറിയിച്ചു. ഏപ്രിൽ പത്തിനുള്ളിൽ ഇവർ തമിഴ്‌നാട് സന്ദർശിക്കും.
ഒരേദിവസം മൂന്നു സ്ഥലങ്ങളിൽ പ്രചാരണയോഗങ്ങളിൽ പ്രസംഗിക്കുന്നതിനാണ് രാഹുൽഗാന്ധി ക്രമീകരണം നടത്തുക.
രാഹുലിന് എത്താൻകഴിയാത്തിടത്ത് പ്രിയങ്കയും ഖാർഗെയും പോകും.
മൂന്നു നേതാക്കൾക്കുമായുള്ള തമിഴ്നാട്ടിലെ യാത്രാപദ്ധതികൾ തയ്യാറാക്കി ഹൈക്കമാൻഡിന് അയച്ചിട്ടുണ്ടെന്ന്പാർട്ടി നേതാക്കൾ പറഞ്ഞു.