Read Time:1 Minute, 9 Second
ബെംഗളൂരു: ചാമരാജ്പേട്ടയിലെ അനൻപുര വിനായക തിയറ്ററിന് സമീപത്തെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് വീടുകൾ കത്തി നശിച്ചു, ഒരാൾക്ക് പൊള്ളലേറ്റു.
ഗോഡൗണിനുള്ളിൽ സൂക്ഷിച്ചിരുന്ന മൂന്ന് ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീ പടർന്നത്.
തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും പൊള്ളലേറ്റ ഒരാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ചാമരാജ്പേട്ട പോലീസും അഗ്നിശമന സേനാംഗങ്ങളും സ്ഥലത്തെത്തി തീ അണയ്ക്കാൻ ശ്രമിച്ചു.
ഇലക്ട്രിക് സർക്യൂട്ട് ബോർഡിൽ നിന്ന് തീപ്പൊരി പടരുന്നത് കണ്ട ദൃക്സാക്ഷികളിലൊരാളായ സെയ്ദ് പറഞ്ഞു സെയ്ദ് തന്നെയാണ് അഗ്നിശമനസേനയെ വിവരം അറിയിച്ചതും.