Read Time:49 Second
ടോക്കിയോ: തായ്വാനില് ശക്തമായ ഭൂചലനം.7.4 തീവ്രത രേഖപ്പെടുത്തി. ബുധനാഴ്ച രാവിലെ തായ് വാന്‍ തലസ്ഥാനമായ തായ്പേയിലാണ് ഭൂചലനമുണ്ടായത്.
തായ്പേയില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പ് നല്കി.
തായ്വാനിലും ജപ്പാന്റെ ദക്ഷിണമേഖലയിലുമാണ് സുനാമി മുന്നറിയിപ്പ് നല്കി.
മൂന്ന് മീറ്റര്‍ ഉയരത്തില്‍ സുനാമി തിരമാലകള്‍ എത്തിയേക്കും എന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.
ആളുകളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.