Read Time:1 Minute, 7 Second
ചെന്നൈ: തമിഴ് നടനും സംഗീതസംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മീരയെ (16) തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ചെന്നൈയിലെ സ്വകാര്യ സ്കൂളിൽ പ്ളസ് ടു വിദ്യാർത്ഥിനിയായിരുന്ന കുട്ടിയെ ചൊവ്വാഴ്ച പുലർച്ചെ സ്വന്തം വസതിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ചെന്നൈ ടിടികെ റോഡിലെ വീട്ടിൽ ഇന്നു പുലർച്ചെ മൂന്നു മണിയോടെയാണ് ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഉടനെ ആശപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
വിഷാദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് വിവരം. പൊലീസ് അന്വേഷണം ആരംഭിച്ചു. വിജയ് ആന്റണിക്കും ഭാര്യ ഫാത്തിമയ്ക്കും മീര, ലാറ എന്നിങ്ങനെ രണ്ട് പെൺമക്കളാണുള്ളത്