Read Time:1 Minute, 12 Second
ചെന്നൈ : ചെന്നൈ വിമാനത്താവളത്തിൽനിന്ന് മലേഷ്യയിലേക്ക് രക്ഷപ്പെടാൻ ശ്രമിച്ച ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.
ആലപ്പുഴ സ്വദേശി ഷാഹുൽ ഹമീദ് സിറാജുദ്ദീനി(35)നെയാണ് അറസ്റ്റുചെയ്തത്.
ഒട്ടേറെ കേസുകളിൽ പ്രതിയായ സിറാജുദ്ദീനിനെ കേരള പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
എല്ലാ വിമാനത്താവളത്തിലേക്കും വിവരം നൽകിയിരുന്നു. ഞായറാഴ്ച മലേഷ്യയിലേക്ക് പോകാനായി വിമാനത്താവളത്തിലെത്തിയപ്പോൾ എമിഗ്രേഷൻ അധികൃതർ പരിശോധിക്കവെയാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളാണെന്ന് തിരിച്ചറിഞ്ഞത്.
തമിഴ്നാട് പോലീസിന്റെ കസ്റ്റഡിയിലുള്ള ഷാഹുലിനെ ഉടൻ കേരള പോലീസിന് കൈമാറും.