പ്രധാനമന്ത്രി നരേന്ദ്രേ മോദിയെ വെല്ലുവിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍

0 0
Read Time:2 Minute, 10 Second

ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്രേ മോദിയെ വെല്ലുവിളിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍.

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മുന്നോടിയായി ഇന്ന് തമിഴ്നാട്ടില്‍ സന്ദര്‍ശനത്തിനെത്തിയ നരേന്ദ്രമോദി ഡിഎംകെക്കെതിരെ ആഞ്ഞടിച്ചിരുന്നു.

ജയലളിതയെ അനുസ്മരിച്ച്, ഡിഎംകെ സ്ത്രീകളെ അനാദരിക്കുന്നുവെന്നതടക്കമുള്ള രൂക്ഷ പരാമര്‍ശമാണ് മോദി നടത്തിയത്.

ഇതിനു മറുപടിയായി മോദിയേയും ബിജപിയേയും പ്രധാനമന്ത്രിയുടെ ‘മോദി ഗ്യാരന്റി’യേയും വെല്ലുവിളിച്ചാണ് സ്റ്റാലിന്‍ ‘എക്‌സി’ല്‍ കുറിപ്പിട്ടത്.

2019ലെ തിരഞ്ഞെടുപ്പില്‍ 3.7 ശതമാനത്തില്‍ താഴെയും 2021ലെ സംസ്ഥാന തെരഞ്ഞെടുപ്പില്‍ മൂന്നില്‍ താഴെയും വോട്ടുകള്‍ നേടിയ ബിജെപി തമിഴ്‌നാട്ടില്‍ തങ്ങള്‍ക്കൊരു എതിരാളിയേ അല്ലെന്നാണ് സ്റ്റാലിന്റെ വാദം.

ബിജെപി തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ പൗരത്വ നിയമത്തില്‍ വിജ്ഞാപനം ചെയ്ത ഭേദഗതികള്‍ പിന്‍വലിക്കാനും ദുരന്ത നിവാരണ ഫണ്ട് ഉടനടി വിതരണം ചെയ്യാനും സ്റ്റാലിന്‍ വെല്ലുവിളിച്ചു.

സീസണില്‍ പക്ഷികള്‍ വിരുന്ന് വരുന്നതുപോലെ, തിരഞ്ഞെടുപ്പ് കാലത്ത് പ്രധാനമന്ത്രി തമിഴ്നാട്ടില്‍ കറങ്ങുന്നുവെന്നും സ്റ്റാലിന്‍ പരിഹസിച്ചു.

നിങ്ങളുടെ ‘വാറന്റി’ വീണ്ടും കാവി പുരണ്ട അഴിമതി പുരട്ടുന്ന ‘മെയ്ഡ് ഇന്‍ ബി.ജെ.പി’ വാഷിംഗ് മെഷീനായി തുറന്നുകാട്ടപ്പെടുന്നുവെന്നും സ്റ്റാലിന്‍ മുന്നറിയിപ്പ് നല്‍കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts