ചെന്നൈ: വഴിയരികിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിനെ ഒരു സംഘം കുത്തിക്കൊലപ്പെടുത്തി.
തമിഴ്നാട്ടിലെ അമ്പത്തൂരിലായിരുന്നു സംഭവം. അമ്പത്തൂർ സ്വദേശി ബാലചന്ദ്രൻ ആണ് കൊല്ലപ്പെട്ടത്.
ആക്രമണത്തിൻറെ വീഡിയോ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചിരുന്നു.
ബിരിയാണി വാങ്ങാൻ ഹോട്ടലിന് മുന്നിൽ കാത്തുനിൽക്കുന്നതിനിടെ ബാലചന്ദ്രനും മറ്റൊരാളും തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കാത്തുനിൽക്കുന്നതിനിടെ ഒരു സംഘം അവിടേക്ക് വരികയും അവരിലൊരാൾ ബാലചന്ദ്രൻറെ ദേഹത്ത് അബദ്ധത്തിൽ തട്ടുകയുമായിരുന്നു.
ഇതിൽ പ്രകോപിതനായ ബാലചന്ദ്രൻ സംഘത്തെ ആക്രമിക്കാൻ ശ്രമിക്കുകയായിരുന്നു.
ഇതോടെയാണ് ഇവർ ബാലചന്ദ്രനെ ആക്രമിക്കുന്നതും പിന്നാലെ മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്തുന്നതും.
പ്രതികൾ ഇതിന് പിന്നാലെ ഓടി രക്ഷപ്പെട്ടു. സമീപത്ത് കൂടിനിന്നിരുന്നവർ യുവാവിനെ ആശുപത്രിയിലെത്തിക്കാൻ ശ്രമിച്ചെങ്കിലും യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.