Read Time:49 Second
ചെന്നൈ : ആഭരണക്കട ഉടമയെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി നാലുപേരടങ്ങിയ അജ്ഞാതസംഘം ഒന്നരക്കോടിരൂപയുടെ സ്വർണംഡകവർന്നു.
ആവഡിക്ക് സമീപം മുത്തുപ്പേട്ടയിൽ പ്രകാശ് എന്നയാളുടെ കടയിൽനിന്നാണ് പട്ടാപ്പകൽ തോക്കുചൂണ്ടി സ്വർണം കവർന്നത്.
പ്രകാശിന്റെ കൈകാലുകൾ കെട്ടിയിട്ടശേഷമാണ് കവർച്ചനടത്തിയത്. ആഭരണക്കടയിൽമറ്റ് ജീവനക്കാരുണ്ടായിരുന്നില്ല.
അവർ തിരിച്ചെത്തിയപ്പോഴാണ് പ്രകാശിനെ കെട്ടിയിട്ടനിലയിൽ കണ്ടത്.
കുറ്റവാളികളെ പിടികൂടാൻപോലീസ് പ്രത്യേകസംഘങ്ങളെ നിയോഗിച്ചു.