സംസ്ഥാനത്ത് വീണ്ടും പോളിംഗ് ആവശ്യപ്പെടും; തമിഴ്നാട് ബിജെപി അധ്യക്ഷൻ അണ്ണാമലൈ

0 0
Read Time:2 Minute, 1 Second

ചെന്നൈ : വോട്ടേഴ്‌സ് ലിസ്റ്റിൽ തങ്ങളുടെ പേരുകൾ നഷ്ടപ്പെട്ടതായി നിരവധി വോട്ടർമാരിൽ നിന്ന് പരാതിയുണ്ടെന്ന് തമിഴ്‌നാട് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ വെള്ളിയാഴ്ച അവകാശപ്പെട്ടു.

ധാരാളം വോട്ടർമാരുടെ പേരുകൾ നഷ്ടപ്പെട്ട സ്ഥലങ്ങളിൽ റീപോളിംഗ് ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട്ടിലെ 39 സീറ്റുകളിലേക്കും വെള്ളിയാഴ്ചയാണ് വോട്ടെടുപ്പ് നടന്നത്. സംസ്ഥാനത്ത് 62.19 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്

നിരവധി ബി.ജെ.പി പ്രവർത്തകരുടെ പേരുകൾ വോട്ടേഴ്‌സ് ലിസ്റ്റിൽ ഇല്ലാത്തതിനാൽ ചില രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായതായി സംശയമുണ്ടെന്ന് കോയമ്പത്തൂർ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാർത്ഥി കൂടിയായ അണ്ണാമലൈ പറഞ്ഞു.

വെള്ളിയാഴ്ച രാവിലെ ഏഴിന് പോളിങ് ആരംഭിച്ചെങ്കിലും തമിഴ്നാട്ടിലെ വോട്ടർമാർ രാവിലെ 6.30ന് തന്നെ പോളിങ് സ്റ്റേഷനുകളിലെത്തിയിരുന്നു.

190 കമ്പനി കേന്ദ്ര സായുധ പോലീസ് സേനയെയും 1.3 ലക്ഷം പോലീസുകാരെയും തിരഞ്ഞെടുപ്പിനായി തമിഴ്നാട്ടിൽ വിന്യസിച്ചിട്ടുണ്ട്.

കൂടാതെ, 3,32,233 പോളിംഗ് ഉദ്യോഗസ്ഥർ തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നു.

6.23 കോടി വോട്ടർമാരാണ് തമിഴ്‌നാട്ടിലെ 950 സ്ഥാനാർത്ഥികളുടെ വിധി നിർണ്ണയിക്കാൻ വോട്ട് ചെയ്യാൻ അർഹത നേടിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts