ചെന്നൈ: സ്വഭാവിക അഭിനയം കൊണ്ടും നൃത്ത മികവ് കൊണ്ടും തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്ക്കുന്ന നടിയാണ് സായ് പല്ലവി.
പൂമാലയണിഞ്ഞ് ഒരു യുവാവിനൊപ്പം നില്ക്കുന്ന നടിയുടെ ഫോട്ടോ ഈയിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
താരത്തിന്റെ വിവാഹം കഴിഞ്ഞുവെന്ന രീതിയിലാണ് ഈ ചിത്രം പ്രചരിച്ചത്.
പ്രണയത്തിന് നിറമില്ലെന്നും സായ് യഥാര്‍ഥ പ്രണയത്തിലാണ് വിശ്വസിക്കുന്നതുമെന്നുമായിരുന്നു ചിത്രം പങ്കുവച്ചയാള്‍ കുറിച്ചത്.
എന്നാല്‍ ചിത്രത്തിനു പിന്നിലെ നിജസ്ഥിതി വെളിപ്പെടുത്തിയിരിക്കുകയാണ് ട്രേഡ് അനലിസ്റ്റായ ക്രിസ്റ്റഫര്‍ കനകരാജ്.
നടന് ശിവകാര്‍ത്തികേയന്റെ 21ാമത്തെ ചിത്രത്തിന്റെ പൂജാചടങ്ങിനിടെ എടുത്ത ചിത്രമാണ് വിവാഹചിത്രമെന്ന രീതിയില്‍ വ്യാപകമായി പ്രചരിച്ചത്.
ചിത്രത്തിന്റെ സംവിധായകന് രാജ്കുമാര് പെരിയസാമിയാണ് സായിക്കൊപ്പമുള്ളത്.
ഇതില്‍ മറ്റുള്ളവരെ വെട്ടിമാറ്റിയാണ് ചിത്രം പ്രചരിപ്പിച്ചത്. പൂജക്കിടെ ഹാരം അണിയുന്നത് തെന്നിന്ത്യന്‍ സിനിമയില്‍ പതിവാണ്.