Read Time:52 Second
ചെന്നൈ : ശരീരഭാരം കുറയ്ക്കാൻ ശസ്ത്രക്രിയയ്ക്ക് വിധേയനായ യുവാവ് മരിച്ചതിനെതിരേ പരാതിയുമായി കുടുംബം.
പുതുച്ചേരി സ്വദേശി ഹേമചന്ദ്രനാണ് (26) ചെന്നൈ പമ്മലിലുള്ള സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
ശസ്ത്രക്രിയ പൂർത്തിയായി അധികം സമയം കഴിയുന്നതിന് മുമ്പ് മരിച്ചു.
ഹൃദയാഘാതമാണ് മരണകാരണമെന്നായിരുന്നു ആശുപത്രി അധികൃതരുടെ വിശദീകരണം.
എന്നാൽ ചികിത്സപ്പിഴവ് സംഭവിച്ചിട്ടുണ്ടെന്ന് ആരോപിച്ച് കുടുംബം രംഗത്ത് വരുകയായിരുന്നു. പിന്നീട് പോലീസിൽ പരാതിയും നൽകി.