Read Time:47 Second
ബെംഗളൂരു: കർണാടക മോട്ടോർ വെഹിക്കിൾസ് റൂൾസ് 1989 ലെ റൂൾ 46 (എഎ) അനുസരിച്ച് സംസ്ഥാന ഗതാഗത വകുപ്പ് ലൈറ്റ് മോട്ടോർ വെഹിക്കിൾസ് (കാറുകൾ, ജീപ്പുകൾ മുതലായവ) 1 നും 9999 നും ഇടയിലുള്ള ഫാൻസി രജിസ്ട്രേഷൻ നമ്പറുകൾ അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ഇതിനായി ലേലം നടത്തും. ബംഗളൂരു (ഈസ്റ്റ്) കസ്തൂരിനഗർ ആർടിഒയോട് അനുബന്ധിച്ചുള്ള കെഎ 03/എൻഎസ് സീരീസിനായി സെപ്തംബർ 27ന് ഉച്ചയ്ക്ക് ശാന്തിനഗറിലെ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓഫീസിൽ ആകും ലേലം നടക്കുക.