Read Time:1 Minute, 25 Second
ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ക്ഷീണം മാറ്റാൻ മുഖ്യന്ത്രി എം.കെ. സ്റ്റാലിൻ കൊടൈക്കനാലിലേക്ക്.
ഒരാഴ്ചയോളം വിശ്രമിക്കുന്നതിനുവേണ്ടി കുടുംബസമേതം തിങ്കളാഴ്ച ചെന്നൈയിൽനിന്ന് കൊടൈക്കനാലിലേക്ക് പോകും.
അവിടെയുള്ള റിസോർട്ടിൽ മേയ് നാലുവരെയുണ്ടാകുമെന്നാണ് ഡി.എം.കെ. വൃത്തങ്ങൾ നൽകുന്ന സൂചന.
മുഖ്യമന്ത്രിയുടെ സന്ദർശത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ പോലീസും ജില്ലാ ഭരണകൂടവും ആരംഭിച്ചു.
ഇതിന് മുമ്പും തിരഞ്ഞെടുപ്പിന് ശേഷം വിശ്രമത്തിനായി സ്റ്റാലിൻ കൊടൈക്കനാലിൽ താമസിച്ചിട്ടുണ്ട്.
2021 നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം കൊച്ചുമക്കൾ അടക്കമുള്ളവരുമായി ഇവിടെ ഒരു റിസോർട്ടിൽ താമസിച്ചിരുന്നു.
ഇത്തവണ മാലിദ്വീപിൽ പോകുന്നുവെന്ന അഭ്യൂഹം പ്രചരിച്ചിരുന്നു. എന്നാൽ ഇത്തവണയും കൊടൈക്കനാലിൽ തന്നെയാണെന്ന് നേതാക്കൾ അറിയിച്ചു.