ബെംഗളൂരു: കർണാടകയിലെ സ്വകാര്യ സ്കൂളിൽ 14 പെൺകുട്ടികൾ സ്വയം കൈ മുറിച്ചതിന്റെ കാരണം കണ്ടെത്താനാകാതെ സ്കൂൾ അധികൃതർ.
കാർവാർ ജില്ലയിലെ ദണ്ഡേലിയിലുള്ള സ്വകാര്യ സ്കൂളിലാണ് ഒൻപത്, പത്ത് ക്ലാസ്സുകളിലെ 14 പെൺകുട്ടികൾ കൂട്ടത്തോടെ ഇടത് കൈ മുറിച്ച് പരുക്കേൽപ്പിച്ചത്.
സംഭവത്തിന് പിന്നിലെ ദുരൂഹതയിൽ വലഞ്ഞ അധ്യാപകരും മാതാപിതാക്കളും സംഭവം എന്താണെന്ന് പിടികിട്ടാതെ ആശയക്കുഴപ്പത്തിലായത്തോടെ കേസ് മനോരോഗ വിദഗ്ധർക്ക് കൈമാറി.
ശനിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. മുറിവുകളുമായി കുട്ടികൾ വീട്ടിലേക്ക് മടങ്ങിയതിനെ തുടർന്ന് ആശങ്കയിലായ മാതാപിതാക്കൾ സ്കൂളിലേക്ക് വിളിക്കുകയായിരുന്നെന്ന് സ്കൂൾ അധികൃതർ പറഞ്ഞു തുടർന്നാണ് സംഭവം പുറത്തറിയുന്നത്.
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനികൾ സ്വയം പരിക്കേൽപ്പിക്കാനുള്ള യഥാർത്ഥ കാരണം വെളിപ്പെടുതാത്തതിനെ തുടർന്ന് ആശയക്കുഴപ്പത്തിലായ പോലീസ് ഉദ്യോഗസ്ഥർ വിഷയം മനോരോഗ വിദഗ്ധർക്ക് കൈമാറുകയായിരുന്നു.
കേസ് ചർച്ച ചെയ്യാനായി പോലീസ് ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകളുമായി യോഗം ചേർന്നതായി കാർവാർ പോലീസ് സൂപ്രണ്ട് അറിയിച്ചുണ്ട്.