Read Time:1 Minute, 1 Second
ചെന്നൈ : കൊടൈക്കനാൽ വനമേഖലയിൽ ആറുദിവസമായി കാട്ടുതീ പടരുന്നു. തീകെടുത്താൻ മുന്നൂറോളം അഗ്നിരക്ഷാസേനാംഗങ്ങൾ തീവ്രശ്രമത്തിലാണ്.
വനംവകുപ്പ് ജീവനക്കാരും ഇവർക്കൊപ്പമുണ്ട്. തമിഴ്നാട്ടിൽ കൂടുതൽ കാട്ടുമൃഗങ്ങളുള്ള വനമേഖലയായതിനാൽ അധികൃതർ ആശങ്കയിലാണ്. കടുത്ത ചൂടുമൂലമാണ് കഴിഞ്ഞ ദിവസങ്ങളിലായി തീ കൂടുതൽ മേഖലകളിലേക്ക് പടർന്നത്.
വനമേഖലയിലെ പൂംബരണി, മന്നവാനൂർ എന്നീ മേഖലകളിലേക്കും തീ പടർന്നിട്ടുണ്ട്. വനമേഖലയ്ക്കുസമീപമുള്ള എല്ലാ റോഡുകളിലും ഗതാഗതം നിരോധിച്ചിട്ടുണ്ട്.
സംസ്ഥാനപോലീസിന്റെ കൂടുതൽ സേനാംഗങ്ങളെ നിയോഗിച്ച് തീയണയ്ക്കാനുള്ള ശ്രമമാരംഭിച്ചിട്ടുണ്ട്.