മാതൃത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും തുറന്ന് പറഞ്ഞ് നടിയും മോഡലുമായ കനി കുസൃതി. തനിക്ക് ഒരു 28 വയസാകുന്നതു വരെ ഒരു കുഞ്ഞിനെ കുറിച്ച് ചിന്തിച്ചിട്ടില്ല.
പക്ഷേ ഭാവിയില്‍ എന്നെങ്കിലും ഒരു കുഞ്ഞിന് ജന്മം നല്‍കണമെന്ന ചിന്ത വന്നലോ എന്ന് കരുതി നേരത്തെ അണ്ഡം ശീതികരിച്ചു സൂക്ഷിച്ചിട്ടുണ്ടെന്ന് നടി കനി കുസൃതി പറഞ്ഞു.
അതെസമയം തന്റെ ’28-ാം വയസില്‍ നാടകത്തില്‍ അഭിനയിക്കുമ്പോള്‍ ഒരാളെ കണ്ടുവെന്നും. എനിക്കയാളുടെ ഒരു കുഞ്ഞിനെ വേണമെന്ന് തോന്നിയെങ്കിലും അയാള്‍ക്ക് ഒരു ഉമ്മ കൊടുക്കണം എന്നുപോലും എനിക്ക് തോന്നിയിരുന്നില്ലന്നും’ കുഞ്ഞ് വേണമെന്ന് തോന്നിയ സന്ദര്‍ഭത്തെ കുറിച്ച് കനി പറയുന്നു
‘എനിക്ക് ഇപ്പോള്‍ 38 വയസായി. സ്വന്തമായി ഒരു കുഞ്ഞു വേണമെങ്കില്‍ അത് ഇപ്പോഴൊക്കെ അല്ലേ സാധിക്കൂ.
അതുകൊണ്ട് കുറച്ച് കാശ് സേവ് ചെയ്ത് എഗ്സ് ഫ്രീസ് ചെയ്തു വച്ചിട്ടുണ്ട്. ഇനിയിപ്പോള്‍ എനിക്ക് ഉപയോഗിക്കാന്‍ സാധിച്ചില്ലെങ്കിലും ആവശ്യക്കാര്‍ക്ക് കൊടുക്കാനും തയ്യാറാണ്’ എന്നാണ് കനി ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞത്.
മാനസികമായും സാമ്പത്തികമായും തയ്യാറാണെങ്കില്‍ ഒരു കുഞ്ഞിനെ വളര്‍ത്താമെന്ന് ഭാവിയില്‍ എനിക്ക് തോന്നാം. അതുപോലെ കുട്ടിക്ക് വേണ്ടി സമയവും മറ്റു കാര്യങ്ങളും ചിലവഴിക്കാന്‍ തയ്യാറാണെങ്കില്‍ ഒരു കുട്ടിയെ ദത്തെടുക്കാം എന്നുപോലും തനിക്ക് തോന്നിയേക്കാമെന്നും കനി പറയുന്നു.
ഒരു കുഞ്ഞിനെ വളര്‍ത്തുകയാണെങ്കില്‍ സിംഗിള്‍ മദറായി മുന്നോട്ടുപോകാനാണ് താത്പര്യമെന്നും കനി കൂട്ടിച്ചേര്‍ക്കുന്നു.
മാതാപിതാക്കളായ മൈത്രേയനും ജയശ്രീയും തന്റെ മുന്നില്‍ വഴക്കിടാതെ നല്ല രീതിയിലാണ് തന്നെ വളര്‍ത്തിയത്.
അതുപോലെ വഴക്കില്ലാത്ത അന്തരീക്ഷത്തില്‍ കുഞ്ഞിനെ വളര്‍ത്താനാണ് താത്പര്യമെന്നും കുട്ടിക്ക് സമാധാനത്തോടെ വളരണമെങ്കില്‍ പരസ്പര ബഹുമാനത്തോടെ പെരുമാറണം. കനി പറയുന്നു