ചെന്നൈ: തമിഴ്നാട്ടിൽനിന്ന് ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ പങ്കെടുത്തത് ഒന്നര ലക്ഷത്തോളം വിദ്യാർഥികൾ.
ചെന്നൈയിൽ മാത്രം 36 കേന്ദ്രങ്ങളിലായി 2458 വിദ്യാർഥികൾ പരീക്ഷയെഴുതി. രണ്ടുമുതൽ വൈകീട്ട് 5.20 വരെയായിരുന്നു പരീക്ഷ.
ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് 5.20 വരെയായിരുന്നു പരീക്ഷ. ഒന്നരയ്ക്കുമുമ്പ് വിദ്യാർഥികൾ പരീക്ഷാകേന്ദ്രങ്ങളിലെത്തി. വൈകിവന്നവരെ പരീക്ഷയെഴുതാൻ അനുവദിച്ചില്ല.
ഹാൾ ടിക്കറ്റും തിരിച്ചറിയൽരേഖയും നിർബന്ധമായിരുന്നു. കർശന സുരക്ഷാ പരിശോധനകൾക്കുശേഷമാണ് അകത്തേക്കുകടത്തിവിട്ടത്.
കുടിവെള്ള കുപ്പികൾ മാത്രമേ ഹാളിലേക്ക് അനുവദിച്ചുള്ളൂ. പരീക്ഷാ ഹാളിൽ ക്രമക്കേടുകൾ ഉണ്ടാകാതിരിക്കാൻ മുഴുവൻ വിദ്യാർഥികളെയും നിർമിതബുദ്ധി(എ.ഐ)സാങ്കേതിക സഹായത്തോടെ നിരീക്ഷിച്ചു.
ക്രമക്കേടുകൾ കണ്ടെത്തുന്നവർക്ക് മൂന്നുവർഷത്തേക്ക് നീറ്റ് എഴുതാൻ അനുവദിക്കില്ല. ജൂൺ 14- നാണ് നീറ്റ് ഫലം പ്രഖ്യാപിക്കുക.