ബിഗ് ബോസ് മലയാളം സീസൺ 6 ൽ നിന്നും ഗബ്രി പുറത്തായതിന്റെ ഞെട്ടലിലാണ് ഇപ്പോഴും പ്രേക്ഷകർ.
ഹൗസിലെ ശക്തനായ മത്സരാർത്ഥിയായിരുന്നു ഗബ്രി. ഈ ആഴ്ച ഗബ്രി നോമിനേഷനിൽ വന്നപ്പോഴും താരം പുറത്താകാൻ സാധ്യത വിരളമാണെന്നായിരുന്നു വിലയിരുത്തലുകൾ.
എന്നാൽ ഇതിനെയെല്ലാം തള്ളികൊണ്ടാണ് ഗബ്രിക്ക് ഹൗസിൽ നിന്നും പടിയിറങ്ങേണ്ടി വന്നത്.
ഹൗസിൽ നിന്നും പടിയിറങ്ങുന്നതിന് തൊട്ട് മുൻപ് എല്ലാവരേയും അവസാനമായി കണ്ടപ്പോൾ പേരെടുത്ത് പറഞ്ഞ് കൊണ്ടായിരുന്നു ഗബ്രി സംസാരിച്ചത്.
എന്നാൽ ജാസ്മിന്റെ പേര് ഗബ്രി പറഞ്ഞിരുന്നില്ല. അതേസമയം ഗബ്രിയുടെ പുറത്താകലിന് പിന്നാലെ വാവിട്ട് കരയുന്ന ജാസ്മിനെയാണ് പ്രേക്ഷകർ കണ്ടത്.
തന്റെ കരച്ചിലടക്കാനാകാതെ ജാസ്മിൻ ഹൗസിനുള്ളിൽ നിലവിളിച്ചു. ഇതിനിടയിൽ ഹൗസിൽ നിന്ന് പുറത്ത് പോകും മുൻപ് മോഹൻലാലിന് അരികിൽ വെച്ച് ഹൗസിലെ ഓരോരുത്തരുടേയും പേരെടുത്ത് പറഞ്ഞ് ഗബ്രി സംസാരിച്ചിരുന്നു.
എന്നാൽ ജാസ്മിന്റെ പേര് മാത്രം ഗബ്രി പറഞ്ഞിരുന്നില്ല. ഇതോടെ എന്തുകൊണ്ടാണ് തന്റെ പേര് മാത്രം അവൻ പറയാതിരുന്നതെന്ന് പറഞ്ഞ് ജാസ്മിൻ കരഞ്ഞിരുന്നു.
ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനും ഗബ്രി പ്രതികരിച്ചിരുന്നു .’ജാസ്മിനോട് ബൈ പറയേണ്ടതായി എനിക്ക് തോന്നിയിട്ടില്ല.
അവളോട് ഞാൻ ബൈ പറഞ്ഞ് ഇറങ്ങിയതാണ്. പിന്നെ ആ ഫെയർവെൽ വീഡിയോ കണ്ട സമയത്ത് മനസ് മറ്റൊരു മാനസികാവസ്ഥയിലായിരുന്നു.
ആ പ്രഷറിൽ വിട്ടുപോയതാണ്. എല്ലാവരുടേയും പേര് പറയണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല.
ഒരാളെ പറഞ്ഞാൽ മറ്റൊരാൾക്ക് വിഷമം ആകേണ്ടെന്ന് കരുതിയാണ്. ജാസ്മിന്റെ പേര് ഞാൻ പറയേണ്ടെന്ന് അവൾക്ക് തന്നെ അറിയാം.
ജാസ്മിനുമായി ഒത്തുകളിയായിരുന്നോയെന്ന ചോദ്യത്തിന് ഒരിക്കലുമല്ലെന്നും ഗബ്രി മറുപടി നൽകി.
ലൗ ട്രാക്ക് ആയിരുന്നില്ല ഞങ്ങളുടേത് എന്നും ജാസ്മിനുമായി പ്രണയമൊന്നുമല്ല’, എന്നും ഗബ്രി പറഞ്ഞു.