ചെന്നൈ: തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിൽ മുത്തച്ഛൻ ഷൺമുഖനാഥനെ (72) ഫ്രൈഡ് റൈസിൽ കീടനാശിനി കലക്കി കൊലപ്പെടുത്തിയ കേസിൽ 20 വയസ്സുള്ള ഭഗവതി എന്ന യുവാവ് അറസ്റ്റിൽ.
എരുമപ്പട്ടിക്കടുത്ത് ദേവരായപുരം സ്വദേശിയായ കോളജ് വിദ്യാർഥിയായ പ്രതി കഴിഞ്ഞ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് ഏഴ് ചിക്കൻ ഫ്രൈഡ് റൈസ് പാർസൽ വാങ്ങിയതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
തുടർന്ന് വീട്ടിൽ അമ്മ നിത്യയും മുത്തച്ഛൻ ഷൺമുഖവും (72) ഉൾപ്പെടെയുള്ള കുടുംബത്തിന് ചിക്കൻ ഫ്രൈഡ് റൈസ് നൽകി.
ഭക്ഷണം കഴിച്ചയുടൻ നിത്യയയ്ക്കും മുത്തച്ഛൻ ഷൺമുഖത്തിനും മാത്രം അസ്വസ്ഥതകൾ തോന്നി. ഇത് കണ്ട് വീട്ടുകാർ ഇരുവരെയും അവശനിലയിൽ നാമക്കൽ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു . തുടർന്ന് തീവ്രപരിചരണം നൽകി.
വിവരം അറിഞ്ഞ ജില്ലാ കളക്ടർ ഉമ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് റസ്റ്റോറൻ്റിൽ പരിശോധന നടത്തി. ഭക്ഷണം തയ്യാറാക്കുന്ന സ്ഥലം വൃത്തിയില്ലാത്തതിനാൽ റസ്റ്റോറൻ്റ് പൂട്ടി സീൽ ചെയ്യാൻ കലക്ടർ ഉടൻ ഉത്തരവിട്ടു.
കൂടാതെ ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഇവർ കഴിച്ച ഭക്ഷണസാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്കായി ലബോറട്ടറിയിലേക്ക് അയച്ചു.
എന്നാൽ രണ്ട് പാക്കറ്റ് ചിക്കൻ റൈസിൽ മാത്രമാണ് കീടനാശിനിയുടെ അംശം ഉണ്ടായിരുന്നതെന്നും ഇതുമൂലം ഇരുവരും രോഗബാധിതരാണെന്നും പരിശോധനാഫലം കണ്ടെത്തി.
ശരാശരി 70 മുതൽ 80 യൂണിറ്റ് ചിക്കൻ ഫ്രൈഡ് റൈസ് ആ റെസ്റ്റോറൻ്റിൽ അന്നേ ദിവസം വിറ്റഴിച്ചിരുന്നു, എന്നാൽ മറ്റുള്ളവർക്ക് ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.
അതോടെ ഈ രണ്ട് പേർക്ക് മാത്രം അസ്വസ്ഥതകൾ വന്നത് സംശയം ജനിപ്പിച്ചു. അതിനിടെ ഫ്രൈഡ് റൈസ് കഴിച്ച മുത്തച്ഛൻ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.
തുടർന്ന്അ നടത്തിയ ചോദ്യം ചെയ്യലിൽ മ്മയെയും മുത്തച്ഛനെയും കൊലപ്പെടുത്താൻ ഉദ്ദേശിച്ച് ഫ്രൈഡ് റൈസിൽ കീടനാശിനി കലർത്തിയതായി ഭാഗവതി സമ്മതിച്ചതായി പോലീസ് പറഞ്ഞു.