ചെന്നൈ: ഈറോഡ് ജില്ലയിലെ സെന്നിമലയ്ക്ക് സമീപം റോഡിലൂടെ നടന്നുപോവുകയായിരുന്ന സ്ത്രീയെ അമിതവേഗതയിൽ വന്ന കാർ ഇടിച്ച് 20 അടിയോളം ദൂരത്തിൽ ഇടിച്ചു തെറിപ്പിച്ചു.
സമീപത്തെ ഒരു വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പതിഞ്ഞ ദാരുണമായ സംഭവത്തിൻ്റെ ദൃശ്യങ്ങൾ ആണിപ്പോൾ വൈറൽ ആയിരിക്കുന്നത്.
சென்னிமலையில் விபத்து…
நிம்மதியா நடந்து போகலாம்னு பார்த்தா கூட உயிருக்கு உத்தரவாதம் இருக்காது போல 😒😒😒 pic.twitter.com/Jw3rcdarO0
— கலைஞர் பாஸ்கர் 🌄 தமிழ்நாடு🇮 🇳 🇩 🇮 🇦 ஒன்றியம் (@BaskerSerode) May 1, 2024
കൂടാതെ പെൺകുട്ടി നിരവധി അടി അകലെ തെറിച്ച് വീഴുന്നതും വീഡിയോയിൽ കാണിക്കുന്നുണ്ട്. ഭാഗ്യവശാൽ, പെൺകുട്ടി അപകടനില തരണം ചെയ്തു, തലയിലും തോളിലും കൈത്തണ്ടയിലും ഗുരുതരമായി പരിക്കേറ്റു, സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
അംബ്സമുദ്രം സ്വദേശിയായ ഒരാളാണ് കാർ ഓടിച്ചിരുന്നതെന്നും ഇരുചക്രവാഹനത്തിലെത്തിയ മറ്റൊരു ദമ്പതികൾ പെട്ടെന്ന് വാഹനത്തിന് കുറുകെ വന്നതായും അതിനാലാണ് നിയന്ത്രണം വിട്ട് അപകടമുണ്ടായതെന്നും അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് പറഞ്ഞു.
പോലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.