ചെന്നൈ: തമിഴ്നാട് പ്ലസ് 2 പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു.
ഇന്ന് രാവിലെ 9.30 നാണ് ഫലം പ്രസിദ്ധീകരിച്ചത് .
ഡയറക്ടറേറ്റ് ഓഫ് ഗവൺമെൻ്റ് എക്സാമിനേഷൻസ് ഡയറക്ടർ സേതുരാമ വർമ്മയാണ് ഫലം പുറത്തുവിട്ടത്.
ഇതനുസരിച്ച് ആകെ 94.56% പേർ വിജയിച്ചു.
കഴിഞ്ഞ വർഷം 2023-ൽ 94.03% പേരാണ് വിജയിച്ചത്, ഈ വർഷം മൊത്തത്തിലുള്ള വിജയനിരക്ക് അല്പം വർദ്ധിച്ചു.
പ്ലസ് ടു പൊതുപരീക്ഷയിൽ 96.44% പെൺകുട്ടികളും 92.37% ആൺകുട്ടികളും വിജയിച്ചിട്ടുണ്ട്.
പ്ലസ് ടു പൊതുപരീക്ഷ എഴുതിയ മൂന്നാംലിംഗത്തിൽപ്പെട്ട ഒരാളും വിജയിച്ചട്ടുണ്ട്.
അതേസമയം പൊതുപരീക്ഷാ ഫലം ഇന്ന് പുറത്തുവന്നതോടെ വിദ്യാർഥികളെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ അഭിനന്ദിച്ചു.
സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി കോളേജ് ജീവിതത്തിലേക്ക് പോകുന്ന എല്ലാ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ!
ഉന്നതവിദ്യാഭ്യാസത്തിൽ മികവ് പുലർത്തുകയും ഉന്നതമായ ഉത്തരവാദിത്തങ്ങളിൽ തിളങ്ങുകയും ചെയ്യട്ടെ!
ഇത്തവണ കുറവ് സ്കോർ ചെയ്തവർക്ക് മനസ്സ് തളർത്തേണ്ട. കാത്തിരിക്കുന്ന അവസരങ്ങൾ നിങ്ങളുടെ പുരോഗതിക്ക് ഉത്തേജകമാകുമെന്ന ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകൂ! എന്നും മുഖ്യമന്ത്രി സ്റ്റാലിൻ തൻ്റെ എക്സ് പേജിൽ കുറിച്ച്