ചെന്നൈ മെട്രോ സ്‌റ്റേഷനുകളിൽ നെറ്റ്‌വർക്ക് പ്രശ്‌നം: വാട്‌സ്ആപ്പ് ടിക്കറ്റ് ലഭിക്കാൻ ബുദ്ധിമുട്ട്

0 0
Read Time:2 Minute, 39 Second

ചെന്നൈ: മെട്രോ സ്റ്റേഷനുകളിൽ മൊബൈൽ ഫോൺ സിഗ്നൽ തകരാർ പതിവായതോടെ വാട്‌സ്ആപ്പ് പോലുള്ള ഓൺലൈൻ ടിക്കറ്റുകൾ ലഭിക്കാതെ യാത്രക്കാർ ബുദ്ധിമുട്ടുന്നു.

ചെന്നൈയിൽ മെട്രോ റെയിൽ സൗകര്യം ഉപയോകപെരുത്തുന്ന യാത്രക്കാരുടെ എണ്ണം കൂടിവരികയാണ്.

ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കാൻ വെബ്‌സൈറ്റ് സൗകര്യത്തോടൊപ്പം മൊബൈൽ ഫോൺ ആപ്ലിക്കേഷനുകൾ വഴി ടിക്കറ്റ് വാങ്ങാനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഇത് യാത്രക്കാർക്ക് എളുപ്പത്തിൽ ടിക്കറ്റ് എടുക്കാനും യാത്ര ചെയ്യാനും കൂടുതൽ സൗകര്യമൊരുക്കുന്നു.

എന്നാൽ സബ്‌വേ മെട്രോ സ്‌റ്റേഷനുകളിൽ മൊബൈൽ ഫോൺ സിഗ്‌നലിൽ ഇടയ്‌ക്കിടെ തടസ്സം നേരിടുന്നതിനാൽ ഓൺലൈൻ ടിക്കറ്റ് എടുക്കാൻ സാധിക്കുന്നില്ല. ഇതുമൂലം യാത്രക്കാർ ബുദ്ധിമുട്ടുകയാണ്.

ചെന്നൈയിലെ വിവിധ സ്ഥലങ്ങളിലേക്ക് പോകാനും തിരിച്ചും വരാനും മെട്രോ ട്രെയിൻ വളരെ ഉപയോഗപ്രദമാണ് എന്നാണ് ഇതിനെക്കുറിച്ച് ചില മെട്രോ ട്രെയിൻ യാത്രക്കാർ പറഞ്ഞത്.

എന്നാൽ മെട്രോ ട്രെയിൻ ടണലിലൂടെ കടന്നുപോകുമ്പോഴെല്ലാം മൊബൈൽ ഫോൺ സിഗ്നൽ തടസ്സപ്പെടുകയും നെറ്റ്‌വർക്ക് പ്രശ്‌നമുണ്ടാകുകയും ചെയ്യുന്നു.

ഫോണിലെ അടിയന്തര കോളുകൾക്ക് മറുപടി നൽകാൻ കഴിയുന്നില്ലന്നും അവർ പറയുന്നു.

കൂടാതെ മെട്രോ ട്രെയിൻ ടിക്കറ്റുകൾ ഓൺലൈനായി വാങ്ങാനുള്ള സൗകര്യവും ഇപ്പോൾ ലഭ്യമാണ്.

അതുപോലെ പേപ്പറിൻ്റെ ഉപയോഗം കുറക്കുന്നതിനായി കൗണ്ടറുകളിൽ വാട്‌സ്ആപ്പ് വഴി ഡിജിറ്റൽ ടിക്കറ്റിംഗ് പദ്ധതിയും ഏർപ്പെടുത്തിയിട്ടുണ്ട്.

എന്നിരുന്നാലും, നെറ്റ്‌വർക്ക് പ്രശ്‌നങ്ങൾ കാരണം, ഈ സൗകര്യങ്ങൾ ചിലപ്പോൾ യാത്രക്കാർക്ക് ലഭ്യമല്ലന്നും അവർ കൂട്ടിച്ചേർത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts