Read Time:53 Second
തിരുവനന്തപുരം: വേനൽ ചൂടിൽ വിയർക്കുന്ന കേരളത്തിന് ആശ്വാസമായി വേനൽ മഴ ശക്തമാകുന്നു.
വ്യാഴാഴ്ച വിവിധ ജില്ലകളിലെ പലയിടത്തും മെച്ചപ്പെട്ട രീതിയിൽ മഴ ലഭിച്ചിരുന്നു.
ഇന്ന് വയനാട് ജില്ലയിൽ മാത്രമാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നതെങ്കിലും അടുത്ത 5 ദിവസം കൂടുതൽ ജില്ലകളിൽ മഴ ലഭിക്കും.
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം അനുസരിച്ച് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.