Read Time:1 Minute, 23 Second
ചെന്നൈ : നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി.) രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ 22 കോടിയുടെ മയക്കുമരുന്ന് പിടിച്ചെടുത്തു.
കസ്റ്റംസുമായി ചേർന്നായിരുന്നു പരിശോധന. സംഭവത്തിൽ നാലുവിദേശികൾ ഉൾപ്പെടെ അഞ്ചുപേരെ അറസ്റ്റുചെയ്തു.
1.8 കിലോ കൊക്കെയ്നും 1.4 കിലോ എം.ഡി.എം.എ.യും പിടിച്ചെടുത്തവയിൽ ഉൾപ്പെടും.
മേയ് ഒമ്പതിനാണ് ചെന്നൈ വിമാനത്താവളത്തിൽ ബൊളീവിയൻ സ്വദേശിയിൽനിന്ന് ജാക്കറ്റിൽ ഒളിപ്പിച്ചനിലയിൽ 1.8 കിലോ കൊക്കെയ്ൻ പിടികൂടിയത്.
ഇന്ത്യ, ബ്രസീൽ സ്വദേശിനികളായ രണ്ടു സ്ത്രീകളെ 15 ഗ്രാം കൊക്കെയ്നുമായി പിന്നീട് മുംബൈയിൽവെച്ച് അറസ്റ്റുചെയ്തു.
നെതർലൻഡ്സിൽനിന്ന് പാഴ്സലായി അയച്ച 1.4 കിലോ എം.ഡി.എം.എ.യുമായി രണ്ടു നൈജീരിയക്കാരും പിടിയിലായി
പുതുച്ചേരി, ബംഗളൂരു, മുംബൈ, ചെന്നൈ എന്നിവിടങ്ങളിലായിരുന്നു പരിശോധനനടത്തിയത്.