0
0
Read Time:1 Minute, 24 Second
ചെന്നൈ : വണ്ടല്ലൂർ മൃഗശാല പൂർണമായും ഭിന്നശേഷിസൗഹൃദമാക്കാനുള്ള നടപടികൾ തുടങ്ങി. ഈ വർഷം ഓഗസ്റ്റിനുള്ളിൽ ജോലികൾ പൂർത്തിയാക്കാനാണ് തീരുമാനമെന്ന് മൃഗശാല അസിസ്റ്റന്റ് ഡയറക്ടർ മണികണ്ഠ പ്രഭു അറിയിച്ചു.
ഭിന്നശേഷിക്കാരായ 50 പേരടങ്ങുന്ന സംഘം കഴിഞ്ഞദിവസം ഇവിടെ സന്ദർശിച്ചപ്പോൾ പലവിധ പ്രയാസങ്ങൾ നേരിട്ടിരുന്നു. ഇക്കാര്യം അവർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തി.
ഇതേത്തുടർന്ന് അടിയന്തര യോഗം വിളിച്ചു ചേർത്ത് ഭിന്നശേഷിക്കാർക്ക് പ്രത്യേക സൗകര്യങ്ങളൊരുക്കാൻ നടപടി സ്വീകരിച്ചത്.
മൃഗശാലയിൽ ഭിന്നശേഷിക്കാർക്ക് പ്രവേശനം സൗജന്യമാണ്. എന്നാൽ കഴിഞ്ഞ ദിവസമെത്തിയവരിൽനിന്ന് ബാറ്ററി കാറിന് 150 രൂപ വെച്ച് ഈടാക്കിയതായും പരാതിയുയർന്നു.
വാരാന്ത്യ തിരക്കുമൂലമാണ് ഇതു സംഭവിച്ചിരിക്കുകയെന്ന് മണികണ്ഠപ്രഭു വിശദീകരിച്ചു. മേലിൽ ഇത്തരം സംഭവങ്ങളില്ലാതെ നോക്കുമെന്നും ഉറപ്പുനൽകി.