Read Time:1 Minute, 15 Second
ചെന്നൈ : വൈദ്യുതി ഷോർട്ട് സർക്യൂട്ടിനെത്തുടർന്ന് ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തീപ്പിടിത്തം.
എയർ ട്രാഫിക് കൺട്രോൾ(എ.ടി.സി.) ബ്ലോക്കിന്റെ നാലാം നിലയിലാണ് വ്യാഴാഴ്ച പുലർച്ചെ 3.30-ഓടെ തീപ്പിടിത്തമുണ്ടായത്.
ഉടൻതന്നെ തീയണയ്ക്കാൻ സാധിച്ചതിനാൽ വൻഅപകടം ഒഴിവായി.
പഴയ സാധനങ്ങൾ സൂക്ഷിച്ചിരുന്ന മുറിയിലാണ് തീപ്പിടിത്തമുണ്ടായത്. വിമാനത്താവളത്തിലെ അഗ്നിരക്ഷാസംവിധാനങ്ങൾ ഉപയോഗിച്ചുതന്നെ തീയണച്ചു.
പിന്നീട് ഗിണ്ടി, അശോക്നഗർ എന്നിവിടങ്ങളിൽനിന്ന് അഗ്നിരക്ഷാസേനയെത്തി സുരക്ഷയുറപ്പാക്കി. കാര്യമായ നാശനഷ്ടമുണ്ടായില്ലെന്ന് വിമാനത്താവളം അധികൃതർ അറിയിച്ചു.
വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും ബാധിച്ചില്ല. സംഭവത്തിൽ വിമാനത്താവള അതോറിറ്റി അന്വേഷണം ആരംഭിച്ചു.