Read Time:1 Minute, 8 Second
ചെന്നൈ : തമിഴ്നാട്ടിലെ ആറുജില്ലകളിൽ പുതിയ സർക്കാർ മെഡിക്കൽ കോളേജുകൾ ആരംഭിക്കാൻ ദേശീയ മെഡിക്കൽ കമ്മിഷൻ അംഗീകാരംനൽകി.
തെങ്കാശി, മയിലാടുതുറൈ, പെരമ്പല്ലൂർ, ആറക്കോണം, റാണിപ്പേട്ട്, തിരുപ്പത്തൂർ ജില്ലകളിലാണ് പുതിയ മെഡിക്കൽ കോളേജുകൾക്ക് അനുമതിലഭിച്ചത്.
ഓരോ മെഡിക്കൽ കോളേജുകൾക്കും 25 ഏക്കർവീതം ഭൂമി വിട്ടുനൽകണമെന്നാണ് കേന്ദ്രസർക്കാർ നിർദേശം.
കോളേജുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ആരോഗ്യവകുപ്പുസെക്രട്ടറി ഗഗൻദീപ് സിങ് ബേദിയും മുതിർന്ന ഉദ്യോഗസ്ഥരും പ്രാരംഭയോഗംചേർന്നു.
രാജ്യത്ത് 74 മെഡിക്കൽ കോളേജുകളുമായി തമിഴ്നാടാണ് മുന്നിലുളളത്. ഇതിൽ 38 എണ്ണം സർക്കാർ മെഡിക്കൽ കോളേജുകളാണ്.