Read Time:50 Second
ചെന്നൈ : പൂനമല്ലിയിൽ ഹിന്ദു മറുമലർച്ചി മുന്നേറ്റ മുന്നണി സംസ്ഥാനാധ്യക്ഷൻ രാജാജിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ കോൺഗ്രസ് പ്രവർത്തകനടക്കം ആറുപേരെ പൂനമല്ലി പോലീസ് അറസ്റ്റുചെയ്തു.
മാങ്ങാട് ആമ്പൽ നഗർ സ്വദേശിയായ രാജാജി(45)യെ ബുധനാഴ്ച ചായക്കടയിലിരിക്കേ അജ്ഞാതസംഘം വളഞ്ഞ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
കോൺഗ്രസ് പ്രവർത്തകൻ ഗോപാലിന്റെ ഭാര്യയുമായി രാജാജിക്ക് ബന്ധമുണ്ടായിരുന്നെന്ന് പ്രതികൾ ചോദ്യംചെയ്യലിൽ വെളിപ്പെടുത്തി.