0
0
Read Time:50 Second
ചെന്നൈ : തമിഴ്നാട് ഗവർണറുടെ ഔദ്യോഗികവസതിയായ രാജ്ഭവനുനേരേ ബോംബ് ഭീഷണി നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു.
കള്ളക്കുറിച്ചി സ്വദേശി ദേവരാജാണ് അറസ്റ്റിലായത്. ചെന്നൈ പോലീസ് കൺട്രോൾ റൂമിൽവിളിച്ചാണ് ഇയാൾ രാജ്ഭവനിൽ ബോംബുവെച്ചിട്ടുണ്ടെന്ന് ഭീഷണിമുഴക്കിയത്.
തുടർന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സൈബർ ക്രൈം പോലീസ് ഫോൺനമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദേവരാജ് പിടയിലായത്.
ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പോലീസ് പറഞ്ഞു.